ആലപ്പുഴ: സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്‌ക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്( ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10നു ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് റോയി ഐസക് ഡാനിയൽ അദ്ധ്യക്ഷത വഹിക്കും.