 
ചേർത്തല:നഗരസഭയിൽ തെരുവ് നായ്ക്കൾക്ക് പേവിഷ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും ചേർത്തല നഗരസഭയും ചേർന്നാണ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്.പള്ളിപ്പുറം സ്വദേശിയായ ദിലീപിന്റെ നേതൃത്വത്തിലുള്ള അംഗീകൃത നായ പിടുത്തക്കാരെയാണ് നായകളെ പിടിക്കാനായി നഗരസഭ നിയോഗിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിലും സമീപ പ്രദേശത്തും കേന്ദ്രീകരിച്ചാണ് ആദ്യ വാക്സിനേഷൻ നടത്തിയത്.വെറ്റിനറി ഡോക്ടർമാർക്ക് വാക്സിൻ കൈമാറിക്കൊണ്ട് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി,ജി.രഞ്ജിത്ത്,ലിസി ടോമി,കൗൺസിലർമാരായ പി.എസ്.ശ്രീകുമാർ,എം.കെ.പുഷ്പകുമാർ,സീന, ആശാമുകേഷ്,മുൻസിപ്പൽ സെക്രട്ടറി ടി.കെ.സുജിത്ത്,ഹെൽത്ത് സൂപ്പർവൈസർ എസ്.സുദീപ്, ഡോ.സെങ്കുട്ടയ്യൻ,ഡോ.അബ്ദുൾ ജലീൽ,ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.