ചേർത്തല:എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ചേർത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ സോഷ്യലിസ്റ്റ് വിപ്ലവാചരണ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു.ലോക്കൽകമ്മിറ്റി അംഗം കെ.എ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.മുരളി,എൻ.കെ.ശശികുമാർ,ലോക്കൽകമ്മിറ്റി സെക്രട്ടറി കെ.പി.മനോഹരൻ,കെ.ജെ.ഷീല എന്നിവർ സംസാരിച്ചു.