ആലപ്പുഴ: ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ കളക്ടർ വി.ആർ.കൃഷ്ണ തേജയെ സന്ദർശിച്ചു.കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ കാർമൽ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥി അലീറ്റ റോസ് ജോസഫ്, പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി എമി റോസ് ബ്രിട്ടോ, സ്പീക്കറായി തിരെഞ്ഞെടുക്കപ്പെട്ട കാക്കാഴം ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിൻ രാജ് എന്നിവരാണ് സന്ദർശിക്കാൻ എത്തിയത്.ശിശുക്ഷേമ സമിതി ജില്ല നിർവാഹക സമിതി അംഗം കെ.നാസർ, രക്ഷിതാക്കൾ എന്നിവരും കുട്ടികൾക്കൊപ്പം എത്തിയിരുന്നു.