t
t

ആലപ്പുഴ: നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 30 രൂപയാക്കണമെന്ന് കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച സംഭരണ വില വർദ്ധന ഉൾപ്പെടെ മുൻകാല പ്രാബല്ല്യത്തിൽ കൃഷിക്കാർക്ക് നൽകാനുള്ള ഉത്തരവ് കൂടി സർക്കാർ പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന അടിയന്തര നേതൃയോഗത്തിൽ കർഷക ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.ഇ.ഉത്തമക്കുറുപ്പ്, സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, രാജൻ മേപ്രാൽ,പി.കെ. പരമേശ്വരൻ, ഇ. ഷാബ്ദിൻ, ജേക്കബ് എട്ടുപറയിൽ, ജോർജ് തോമസ്, ബിനു മദനൻ എന്നിവർ സംസാരിച്ചു