ആലപ്പുഴ:കെ.എസ്.ആർ.ടി.സി പെൻഷൻകാർ മസ്റ്ററിംഗ് നടത്തേണ്ട തീയതി 22 വരെ അതാത് ഡിപ്പോയിൽ നടത്തുവാനുള്ള സൗകര്യം ദീർഘിപ്പിച്ചു . 22ന് ശേഷം ഹരിപ്പാട് ജില്ലാ ഓഫീസിൽ മാത്രമേ പിന്നീട് സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ .രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. പെൻഷനേഴ്സ് ഓർഗനൈസേഷൻ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള തുക കുടിശിക ഉൾപ്പെടെ ഹെൽപ്പ് ഡെസ്‌കിൽ അടക്കാവുന്നതാണ് എന്ന് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.