ആലപ്പുഴ : സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ എൽ.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ വിജയത്തിനായി, കേരള കോൺഗ്രസ് (എം) ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ ജനകീയ കൂട്ടായ്മ ആലപ്പുഴ ജില്ല പ്രസിഡന്റ് വി.സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്. വാസുദേവൻ നായർ , ജെസ്റ്റിൻ ആര്യങ്കൽ, കെ.എം.ജലാൽ ,കൗൺസിലർ ബിന്ദു തോമസ് കളരിക്കൽ,സിബി പറമ്പിൽ പറമ്പിൽ,ജോസഫ് ചാവടി , സൈമൺ കാട്ടുങ്കൽ, ജോർജ്ക്കുട്ടി ഉന്നയിച്ച് പറമ്പിൽ , ഷീൻ , അദ്ധുള്ള, വർഗീസ് തത്തംപള്ളി, ബിജു, കുഞ്ഞ് മോൻ തുടങ്ങിയവർ സംസാരിച്ചു.