ranu

ആലപ്പുഴ: ആലപ്പുഴ സക്കറിയ ബസാർ വരമ്പത്ത് വാലുപറമ്പിൽ പരേതനായ ബേബിയുടെ മകൻ റാനു തോമസിനെ (52) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അവിവാഹിതനായ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിയുന്നത്. ദുർഗന്ധം പരന്നതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സൗത്ത് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയസ്തംഭനമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കോടതി പാലത്തിനു സമീപം സ്വകാര്യബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. വർഷങ്ങളോളം ദുബായിലായിരുന്നു. മാതാവ്: പരേതയായ റേയ്ച്ചൽ തോമസ് (തങ്കമ്മ). സംസ്‌കാരം പിന്നീട്.