photo
വിഷ്ണു

ആലപ്പുഴ: നിരവധി ക്രമിനൽ കേസുകളിലെ പ്രതി തോട്ടപ്പള്ളി വേലിയകത്ത് കിഴക്കേതിൽ വീട്ടിൽ വിഷ്ണുവിനെ (ലാലാച്ചി-27) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ തട്ടിക്കൊണ്ടു പോകൽ, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ വി.ആർ കൃഷ്ണ തേജ ഇയാളെ ആറു മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാവാൻ ഉത്തരവിട്ടു.

.