cherukol-ashramam-sthuthi
ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞ വേദിയിലേക്ക് ആശ്രമാധിപതി ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളെ സ്വീകരിച്ചാനയിക്കുന്നു

ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ മാത്രം മൂന്നുമാസം കൂടുമ്പോൾ നടത്തപ്പെടുന്ന താരാസ്തുതി മഹായജ്ഞം ഇന്നലെ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികളുടെ അനുഗ്രഹ പ്രഭാഷണത്തോടെ സമാരംഭിച്ചു. ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം, എതിരേല്പ്, എഴുന്നള്ളത്ത് എന്നിവ നടന്നു. 21 ദിവസത്തെ പരിശുദ്ധ വ്രതത്തോടുകൂടി കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തജനങ്ങൾ താരാസ്തുതി യജ്ഞത്തിൽ പങ്കെടുക്കും. സർവദോഷശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി നടത്തപ്പെടുന്ന ഈ മഹായജ്ഞത്തിൽ രാപ്പകൽ നാമസങ്കീർത്തനാലാപനവും പ്രാർത്ഥനയും നടക്കും. പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും ആശ്രമത്തിൽ നിന്നും സൗജന്യ അന്നദാനം നൽകും. എതിരേല്പ്, ആശ്രമപ്രദക്ഷിണം, ദീപക്കാഴ്ച, ശംഖനാദം മണിനാദം, ഓങ്കാരധ്വനി തുടങ്ങിയ ചടങ്ങുകളോടെ 13 ന് സ്തുതി സമാപിക്കും.