വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കടുവുങ്കൽ 4009-ാം നമ്പർശാഖാ യോഗത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം 11ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം ,7ന് പതാക ഉയർത്തൽ, 8.30ന് ദൈവദശകം ആലാപനം, 10.30ന് പൊതുസമ്മേളനം, ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വിക്രമൻ വീണ അദ്ധ്യക്ഷത വഹിക്കും. ചാരംമൂട് യൂണിയൻ കൺവീനർ ബി.സത്യവാൽ വിശിഷ്ട അതിഥികളെ ആദരിക്കും. ചാരുംമൂട് യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി വിദ്യാർത്ഥികളെ അനുമോദിക്കും. 12.30ന് അന്നദാനം,വൈകിട്ട് 3ന് ഘോഷയാത്ര, ദീപാരാധന ദീപകാഴ്ച,6.45ന് നൃത്ത സന്ധ്യ, രാത്രി 8ന് നാടകം.