ആലപ്പുഴ: കമ്പനികൾ നൽകികൊണ്ടിരുന്ന ഇൻസന്റീവ് പിൻവലിക്കുന്ന നീക്കം തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. ഗ്യാസിന് വില വർദ്ധിക്കുന്നത്തോടെ ഹോട്ടൽ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടിവരും. അത് വീണ്ടും കച്ചവടത്തെ ബാധിക്കും. വാണിജ്യ സിലിണ്ടറുകൾക്ക് നിലവിലുള്ള ടാക്സ് ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.