മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കായികമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരുമല ദേവസ്വം ബോർഡ് പാമ്പാകോളേജ് മൈതാനിയിൽ നടക്കും. നാളെ രാവിലെ 8 :30 ന് പതാക ഉയർത്തൽ. 9ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി.വർഗീസ് കായികമേള ഉദ്ഘാടനം ചെയ്യും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. 9.30 ന് കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് സമ്മാന ദാനം നിർവഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിക്കും.