മാന്നാർ: തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീ ശാസ്താ കാളകെട്ട് സമിതി സമർപ്പിക്കുന്ന നന്ദികേശ ശിരസിന്റെ ഉളികുത്തൽ ചടങ്ങ് കണ്ണൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നാളെ രാവിലെ 7.30 നും 9 നും മദ്ധ്യേ നടക്കുമെന്ന് കാളകെട്ട് സമിതി ഭാരവാഹികൾ അറിയിച്ചു.