 
അമ്പലപ്പുഴ: ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്ക്. കാർ ഡ്രൈവർ പുനലൂർ സതി മംഗലത്തിൽ ദിവാകരൻ നായരുടെ മകൻ സജി (51), ഓട്ടോ ഡ്രൈവർ നിലമ്പൂർ മലപ്പുറം പടിപ്പാറയിൽ മുഹമ്മദിന്റെ മകൻ കമറുദ്ദീൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ദേശീയ പാതയിൽ പുന്നപ്ര കുറവൻതോട് മസ്ജിദിന് സമീപമായിരുന്നു അപകടം. വണ്ടാനത്ത് താമസിക്കുന്ന കമറുദ്ദീൻ പലഹാരങ്ങൾ വിൽക്കാനായി ഓട്ടോയിൽ ആലപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ എതിരെ വന്ന കാർ നിയന്ത്രണംതെറ്റി ഇടിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കമറുദ്ദീനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു.