 
കുട്ടനാട്: കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിത ശൈലി രോഗനിർണയ ക്യാമ്പ് നടത്തി. കൈനകരി ബസ് സ്റ്റാൻഡിന് സമീപം നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ ഹെൽത്ത് ഇൻസ്പെക്ടർ സജിന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുപ്പപ്പുറം പി.എച്ച്.സിയിലെ നഴ്സുമാർ ആശാ വർക്കർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.