ആലപ്പുഴ : നെഹ്രുട്രോഫി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മാണത്തിന് സി.പി.എം സ്ഥലം വാങ്ങി നൽകി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.50 കോടി രൂപ മുടക്കി ആശുപത്രി നിർമിക്കും. സ്ഥലത്തിന്റെ രേഖകൾ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിൽ നിന്ന് വാർഡ് കൗൺസിലർ കെ.കെ.ജയമ്മ ഏറ്റുവാങ്ങി. പുന്നമട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. നെഹ്രുട്രോഫി വാർഡിലെ 15 സെന്റ് സ്ഥലമാണ് ആശുപത്രിക്കായി വാങ്ങി നൽകിയത്. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാൽ സ്വാഗതം പറഞ്ഞു. വി.ബി.അശോകൻ, വി.റ്റി രാജേഷ്, കെ.കെ സുലൈമാൻ ടി.വി ശാന്തപ്പൻ ഡി.സലിം കുമാർ തുടങ്ങിയവർ സംസാരിച്ചു.