ambala
ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയിൽ നിന്നു നഷ്ടമായ മാല ലഭിച്ച പ്രസാദ് എയ്ഡ് പോസ്റ്റ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ അമ്മയ്ക്ക് കൈമാറുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയിൽ നിന്ന് നഷ്ടമായ 2 പവൻ മാല തിരികെ ഏൽപ്പിച്ച് മാതൃകയായി ഗൃഹനാഥൻ.

ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ എക്സ് റേ എടുത്ത ശേഷം മടങ്ങുമ്പോഴാണ് മാല നഷ്ടപ്പെട്ടതായി കുട്ടിയുടെ അമ്മ അമൃത ദേവൻ അറിയുന്നത്. ഉടൻ തന്നെ ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പരാതി നൽകി. ഇതേ സമയം ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ ശാസ്താംകോട്ട മനക്കര കൃഷ്ണ ഭവനിൽ പ്രസാദിനാണ് മാല ലഭിച്ചത്. പ്രസാദ് എയ്ഡ് പോസ്റ്റിലെത്തി പൊലീസിന് മാല കൈമാറി. അമൃത ദേവനെ വിളിച്ചുവരുത്തി എസ്.ഐ ഗോപകുമാർ, എ.എസ്.ഐ സനകദേവ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാല കൈമാറി.