മാവേലിക്കര: എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പർശ് ബോധവത്കരണ സെമിനാർ നടത്തി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ സെമിനാർ ഉദ്ഘടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ എസ്.മുരളീധര കൈമൾ അദ്ധ്യക്ഷനായി. എക്സ് സർവീസസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ യോഗത്തെ അഭിസംബോധന ചെയ്തു. കൊല്ലം ഡി.പി.ഡി.ഒ സീനിയർ അക്കൗണ്ടന്റ് ഓഫീസർ യു.ബിജു ക്ലാസുകൾക്കു നേതൃത്വം നൽകി. ബാങ്കിംഗ് സംബന്ധമായ സംശയങ്ങൾ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാനേജർ കെ.എ. വിജയ് വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.കുട്ടൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എസ്.പങ്കജാക്ഷൻ പിള്ള, എസ്.വിജയൻ പിള്ള, എ.ജാഫർ കുട്ടി, കെ.ടി രാധാകൃഷ്ണൻ, ബി.എൻ ശശിരാജ് എന്നിവർ സംസാരിച്ചു.