med
അതിദരിദ്രർക്കുവേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അതിദരിദ്രർക്കുവേണ്ടിയുള്ള വ്യക്തിഗത, കുടുംബ മൈക്രോപ്ലാൻ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് രോഗ നിർണയം, പരിചരണം, മരുന്ന് മുതലായ അടിസ്ഥാന സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ ഒരുക്കുന്നതിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജനറൽ ഹോസ്‌പിറ്റൽ ഡോക്ടർമാരായ സുമയ്യ, നവജീവൻ, എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പരിശോധനകൾക്കും പരിചരണങ്ങൾക്കും നേതൃത്വം നൽകി.

ക്യാമ്പിൽ എത്താൻ പറ്റാത്ത മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, കാൻസർ രോഗികൾ എന്നിവർക്ക് ബദൽ സംവിധാനം ഒരുക്കാനും തീരുമാനിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മാലിനി.ആർ കർത്ത, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ പ്രഭ, മെമ്പർ സെക്രട്ടറി സന്ധ്യ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സോഫിയ അഗസ്റ്റ്യൻ, ഷീല മോഹൻ, ഹെൽത്ത് ഓഫീസർ കെ.പി വർഗ്ഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദ്, ജെ.എച്ച്.ഐമാരായ അനിക്കുട്ടൻ, ഷബീന എന്നിവർ സംസാരിച്ചു.