ആലപ്പുഴ :സംസ്ഥാന സർക്കാരിന്റെ അഴിമതി പരമ്പരകൾ പുറത്ത് വരുമ്പോൾ വാർത്തകൾ വഴിതിരിച്ചുവിടാനുള്ള സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പിൽ രൂപപ്പെട്ട നാടകമാണ് ഗവർണർ സർക്കാർ പോരാട്ടമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ,സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്, റഹിം വെറ്റക്കാരൻ, ഷിത ഗോപിനാഥ്, ജി.ജിനേഷ്, റിനു ഭൂട്ടോ, നിസാർ വെള്ളാപ്പള്ളി,വിശാഖ് വിജയൻ,അൻഷാദ് മെഹബൂബ്, റാഷിദ്,മണികണ്ഠൻ, നൈസാം നജീം,മനു മഹിന്ദ്രൻ, വിഷ്ണു,മാഹീൻ മുപ്പതിൽ ചിറ,അൻസിൽ ജലീൽ, ഷാരോൺ ഷാജി,തുടങ്ങിയവർ സംസാരിച്ചു.