photo
ആട്ടോകാസ​റ്റ് ലിമി​റ്റഡിന്റെ ഉടമസ്ഥതയിൽ ദേശീയ പാതയോരത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ഡീലർഷിപ്പ് കരാർ ബി.പി.സി.എൽ. വിപണന വിഭാഗം സംസ്ഥാന മേധാവി കണ്ണാബീരാൻ ഓട്ടോകാസ്​റ്റ് ചെയർമാൻ അലക്സ് കണ്ണമലയ്ക്ക് കൈമാറുന്നു

ചേർത്തല: പൊതുമേഖല സ്ഥാപനമായ ആട്ടോകാസ​റ്റ് ലിമി​റ്റഡിന്റെ ഉടമസ്ഥതയിൽ ദേശീയ പാതയോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് ബി.പി.സി.എല്ലും ഓട്ടോകാസ്​റ്റും ചേർന്ന് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ഡീലർഷിപ്പ് കരാർ കൈമാറൽ ചടങ്ങ് കമ്പനിയിൽ നടന്നു.

ബി.പി.സി.എൽ. വിപണന വിഭാഗം സംസ്ഥാന മേധാവി കണ്ണാബീരാൻ ഓട്ടോകാസ്​റ്റ് ചെയർമാൻ അലക്സ് കണ്ണമലയ്ക്ക് ഡീലർഷിപ്പ് കരാർ കൈമാറി.ആട്ടോകാസ്​റ്റ് മാനേജിംഗ് ഡയറക്ടർ വി.കെ. പ്രവിരാജ്, കമ്പനി ഡയറക്ടർ രാജപ്പൻ നായർ,ബി.പി.സി.എൽ. ടെറി​റ്ററി മാനേജർ ജി.വിക്രം,ജില്ല മേധാവി മാനുവൽ രാജു,യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.2023 മാർച്ച് മാസത്തോടെ പുതിയ പെട്രോൾ പമ്പിന്റെ പ്രവർത്തനം ആരംഭിക്കും.