അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര അറവുകാടിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. പുന്നപ്ര അറവുകാട് കോളനിയിൽ അർജുനൻ - പങ്കജം ദമ്പതികളുടെ മകൻ റജി (52) ആണ് മരിച്ചത്. കഴിഞ്ഞ മാസം 20 ന് സ്കൂട്ടറിൽ പോകവെ അറവുകാടിന് വടക്കുഭാഗത്ത് കാർ ഇടിച്ച് പരിക്കേറ്റ റജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സിന്ധു. മക്കൾ: അജയ്, വിജയ്.