ചേർത്തല:മാർട്ടിൻനഗർ ദേവാലയത്തിലെ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാളും 12 മണിക്കൂർ ആരാധനയും 10 മുതൽ 13വരെ നടക്കും.10ന് വൈകിട്ട് 5ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ.ആന്റോചേരാംതുരുത്തി തിരുനാളിനു കൊടിയേറ്റും. വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി വികാരി ഫാ.ആന്റണി മംഗലത്ത്,ജനറൽ കൺവീനർ ജോബി മാത്യു,കൺവീനർ റോയി ജോൺ,കൈക്കാരന്മാരായ ജോസ് ജോൺമാവുങ്കൽ,തോമസ് അഞ്ചിക്കര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.11ന് ദിവ്യകാരുണ്യ ആരാധന.വൈകിട്ട് ദിവ്യകാരുണ്യ പ്രദക്ഷിണം.12ന് വേസ്പരദിനം വൈകിട്ട് 5ന് രൂപം വെഞ്ചരിപ്പ്,എഴുന്നള്ളിപ്പ്.13ന് തിരുനാൾദിനം വൈകിട്ട് തിരുനാൾ പാട്ടുകുർബാന.തുടർന്ന് തിരുനാൾ പ്രദക്ഷിണം.14ന് മരിച്ചവരുടെ ഓർമ്മദിനം.