photo
നൈപുണ്യ കോളേജിൽ ഇൻക്യൂബേഷൻ സെന്ററിന്റെ ഉദ്ഘാടനം ചേർത്തല അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ എസ്.ജയേഷ് നിർവഹിക്കുന്നു

ചേർത്തല: നൈപുണ്യ കോളേജിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കുന്നതിനും വിജയകരമായ സംരംഭകരാവാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ഇൻക്യൂബേഷൻ സെന്റർ ആരംഭിച്ചു. ചേർത്തല അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ എസ്.ജയേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി,അസി.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,കോ-ഓർഡിനേറ്റർമാരായ അഭിഷേക് മോഹൻ,വി.ആർ.ശരണ്യമോൾ എന്നിവർ സംസാരിച്ചു.