 
ചേർത്തല: വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. ഡിസംബർ 8 വരെ വോട്ടർ പട്ടിക പുതുക്കാം. പുതുതായി പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും ആധാർ ലിങ്ക് ചെയ്യാനും അവസരമുണ്ട്. കൂട്ട നടത്തത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, സെക്രട്ടറി സി.വി.സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ സുരേഷ്, അംഗങ്ങളായ കെ.പി. വിനോദ്,എസ്.ഷിജി, വി.കെ.മുകുന്ദൻ, റാണി ജോർജ്, മിനി, ശ്രീകല, രജനി ദാസപ്പൻ, അസിസ്റ്റന്റ് എൻജിനീയർ മീര, വനിത ക്ഷേമ ഓഫീസർ സുജയ, ജി.ഇ.ഒ രജീഷ് എന്നിവർ നേതൃത്വം നൽകി.