 
ആലപ്പുഴ: ഹിമാചൽ പ്രദേശിലെ കാഗ്‌റയിൽ 14 മുതൽ 21 വരെ നടക്കുന്ന സബ് ജൂനിയർ നാഷണൽ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നും ഏഴ് ബാസ്‌ക്കറ്റ്ബാൾ താരങ്ങൾ സംസ്ഥാന ടീമിൽ ഇടംപിടിച്ചു. കണ്ണൻ സുഗുണൻ, സുബയ്ബ് ഷാജഹാൻ,സി.എം. അലൻ ദേവ്,അക്ഷയ് അലക്‌സ് എന്നിവർ ബോയ്‌സ് ടീമിലും തേജസ് തോബിയാസ്, ഗംഗാ രാജഗോപാൽ, സുഭദ്ര, എന്നിവർ ഗേൾസ് ടീമിലും ഇടംപിടിച്ചത്. ബോയിസ് ടീമിനെ നയിക്കുന്നത് കണ്ണൻ സുഗുണനാണ്. കോച്ച് എസ്.ജയശങ്കറാണ് അസിസ്റ്റന്റ് കോച്ച് ജില്ലാ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷന്റെ നേത്യത്വത്തിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ ബാസ്‌ക്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണിമാത്യു, സാമുവൽ.പി.വർക്കി, മാത്യൂ ഡിക്സ്, ജോർജ്ജ് ജോസഫ്, നൗഷാദ് എന്നിവരുടെ നേത്യത്വത്തിൽ ടീം അംഗങ്ങളെ യാത്രയയപ്പ് നടത്തി.