students-leadership-camp
വൊക്കേഷണൽ ഹയർ സെക്കൻ്ററി ചെങ്ങന്നൂർ മേഖലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സ്റ്റുഡൻറ്സ് ലീഡർഷിപ്പ് ക്യാമ്പിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ദ്വിദിന സ്റ്റുഡന്റ് ലീഡർഷിപ്പ് ക്യാമ്പും കരിയർ മാസ്റ്റർമാർക്കുള്ള ട്രെയ്നിംഗ് പ്രോഗ്രാമും നടന്നു. തൊഴിൽ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സജി ചെറിയാൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ആർ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ എ.എം.റിയാസ്, ജില്ലാ കോ-ഓർഡിനേറ്റർ കെ.സലിൽ കുമാർ, പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്റർ ഷാജി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ഡോ.സജിത് ശശി, ബ്രഹ്മ നായകം മഹാദേവൻ, എസ്.രതീഷ് കുമാർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.