അമ്പലപ്പുഴ: നാഷണൽ ആയുഷ് മിഷന്റെ റാങ്ക് ലിസ്റ്റിലുള്ള വനിത ഹോമിയോ ഡോക്ടർക്ക് സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം തട്ടിയെടുത്ത കേസിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് വണ്ടാനം മാടവനത്തോപ്പിൽ മുഹമ്മദ് ബഷീറിനെ (53) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കുമളി പഞ്ചായത്ത് പതിനാലാം വാർഡ് വലിയകണ്ടം കോട്ടക്കൽ വീട്ടിൽ സൈഫുദ്ദീന്റെ ഭാര്യ ഡോ.റഹീമയ്ക്ക് വേഗം സ്ഥിര നിയമനം ശരിയാക്കാമെന്ന പേരിലാണ് കഴിഞ്ഞ വർഷം പണം തട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.