ആലപ്പുഴ: കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മുതൽ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടക്കും.
എൽ.ആർ.എം കേസുകൾ, ഭൂമിയുടെ പരിവർത്തനം, റേഷൻ കാർഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആർ.എഫ്, ലൈഫ്, കോവിഡ്, ക്ഷേമ പെൻഷൻ, പ്രകൃതി ക്ഷോഭം, ജോലി സംബന്ധമായ പരാതികൾ എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും താലൂക്ക് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ കളക്ടർ തീർപ്പാക്കും.