ചേർത്തല: ശാവേശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് ബി.സുദർശനൻ ദീപപ്രകാശനം നടത്തി. വിഗ്രഹ സമർപ്പണം വിജയൻ ആചാരി വസന്തനിവാസും, സുഗതൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുഖ്യകാർമ്മികത്വവും വഹിച്ചു. ഇന്ന് രാവിലെ 10ന് നരസിംഹാവതാരം. 11ന് രാവിലെ ശ്രീകൃഷ്ണാവിഭാവം,ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്,തിരുമുൽക്കാഴ്ച.12ന് രാവിലെ ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന.13ന് രുക്മിണിസ്വയംവരം,ഉച്ചയ്ക്ക് സ്വയംവരസദ്യ,വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ.14ന് കുചേലഗതി.15ന് സ്വധാമ പ്രാപ്തി.തണ്ണീർമുക്കം സന്തോഷ്കുമാറാണ് യജ്ഞാചാര്യൻ.