അമ്പലപ്പുഴ: കരുമാടി കളത്തിൽ പാലം 116-ാം നമ്പർ അങ്കണവാടിയിലെ ശിശുദിനാഘോഷം 10, 11 ,12 ,14 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 9.30ന് കരുമാടി മോഹനൻ പതാക ഉയർത്തും. തുടർന്ന് അമ്മമാരുടെ വിവിധ മത്സരങ്ങൾ നടക്കും. . 11 ന് കുട്ടികളുടെ വിവിധ മത്സരങ്ങളും 12 ന് കൗമാരക്കാരായ പെൺകുട്ടികളുടെ വിവിധ മത്സരങ്ങളും നടക്കും. 14ന് രാവിലെ 9 ന് കളത്തിൽ പാലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന ശിശുദിന റാലി ഡോ.സി.എ.അമിത ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനം തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും .ജയചന്ദ്രൻ കുലാംകേരി അദ്ധ്യക്ഷനാകും. മഞ്ജു വിജയകുമാർ, സിന്ധു ജയപ്പൻ, ടി.സുരേഷ്, എസ്.മതികുമാർ, ഡോ.ജയേഷ് കുമാർ, ലക്ഷ്മി സാജു ,വി.ഉത്തമൻ അമ്പലപ്പുഴ, ബിന്ദു ബൈജു,ചമ്പക്കുളം രാധാകൃഷ്ണൻ ,ഷാജി കരുമാടി, ബൈജു നാറാണത്ത് തുടങ്ങിയവർ സംസാരിക്കും .അംബിക ഷിബു സമ്മാനദാനം നിർവഹിക്കും. കരുമാടി മോഹനൻ സ്വാഗതവും സൽ‍മ നന്ദിയും പറയും.