തുറവൂർ: എസ്.എൻ .ഡി.പി യോഗം തുറവൂർ ധർമ്മപോഷിണി ശാഖയിൽ വനിതാ സംഘം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്.സതീശൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.പ്രകാശൻ കരീത്തറ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ടിന്റു പ്രശോഭ് (പ്രസിഡന്റ്),രജിമോൾ ബിനീഷ് (വൈസ് പ്രസിഡന്റ് ),സൂര്യ രാജേഷ് (സെക്രട്ടറി), സീമ സുരേഷ് കുമാർ (ട്രഷറർ), പ്രീതി നികേഷ് ( യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.