 
മാന്നാർ: കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ കുരട്ടിശ്ശേരി നാലുതോട് പാടശേഖരം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) സി.എസ്.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണ് സന്ദർശനം നടത്തിയത്. മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ, പാടശേഖര സമിതി ഭാരവാഹികളായ സുധാകരൻ സർഗം, മനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നാലുതോട് പാടശേഖര സമിതി അംഗങ്ങളുമായും കർഷകരുമായും ചർച്ച നടത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലെ പൊതുവൂർ പടിഞ്ഞാറ് വട്ടപ്പണ്ടാരി ബണ്ടിൽ കോടിനാരി എൻജിൻതറയ്ക്ക് കിഴക്കുവശം ഏകദേശം നാല്പതടി നീളത്തിൽ ചൊവ്വാഴ്ചയാണ് മടവീഴ്ചയുണ്ടായത്. മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിച്ച പാടശേഖരത്തിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരവേയുണ്ടായ മടവീഴ്ച കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
...
# മോട്ടോർതറ മാറ്റണം
മടവീഴ്ചയുണ്ടായ നാലുതോട് പാടശേഖരത്തിൽ രണ്ട് മോട്ടോർ ഷെഡാണ് ഉള്ളത്. ഒന്നിന് മാത്രമേ വൈദ്യുത കണക്ഷനുള്ളൂ. ഒരുമാസത്തിലേറെയായി അപേക്ഷ നൽകിയിട്ടും രണ്ടാമത്തെ മോട്ടോർ ഷെഡിനു വെദ്യുത കണക്ഷനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ല. വൈദ്യുത കണക്ഷനായി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടപ്പോൾ മോട്ടോർ തറ മാറ്റിസ്ഥാപിക്കണമെന്നാണ് അറിയിച്ചതെന്ന് കർഷകർ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചതാണ് മോട്ടോർ തറ.