ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ 17-ാം ചരമവാർഷികം ആചരിച്ചു. ആലപ്പുഴ ഡി.സി.സി.യിൽ നടന്ന അനുസ്മരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ അംഗം അലക്സ് മാത്യു, ഡി.സി.സി ഭാരവാഹികളായ ടി. സുബ്രഹ്മണ്യദാസ്, സഞ്ജീവ് ഭട്ട്, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഭരണിക്കാവ് കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ പ്രതാപൻ പുന്നത്ര, വി. യശോധരൻ, കാർത്തകേയൻ, സദാനന്ദൻ, പത്മ രഘുനാഥ്, രാജീവ്, സാബു അരൂക്കുറ്റി, കൊച്ചു ചെറുക്കൻ, രാജൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.