അമ്പലപ്പുഴ: ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. വണ്ടാനം എ 606/99 നമ്പരിലുള്ള ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചിയാണ് തകർത്തത്. ഇന്നലെ വൈകിട്ട് 5 ഓടെ ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതിന്റെ താഴ് തകർത്താണ് പണം അപഹരിച്ചത്. പരാതി നൽകിയതിനെത്തുടർന്ന് പുന്നപ്ര പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും ഇവിടെ മോഷണ ശ്രമം നടന്നിരുന്നു.