ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് അമ്പലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ശൗചാലയത്തിന്റെ കല്ലിടീൽ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ. ബാബു മോൻ നിർവഹിച്ചു. പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. കെ. ഗിരീശൻ, കെ. ചെറിയാൻ, കുമാര സ്വാമി പിള്ളൈ, ഗോപിനാഥൻ നായർ, വിജയലക്ഷ്മി നായർ, ആർ. കൃഷ്ണൻ, ആന്റണി മലയിൽ, ടോമി ഈപ്പൻ, വർഗീസ് കുരിശിങ്കൽ, മാത്യു ജോസഫ്, ജോൺ കുര്യൻ, മൊഹമ്മദ് അസ്ലാം എന്നിവർ സംസാരിച്ചു.