മാന്നാർ: തുലാവർഷത്തിനൊപ്പം ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിൽ മാന്നാറിലെ കടകളിലും വീടുകളിലും വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. തൃക്കുരട്ടി ജംഗ്‌ഷന് സമീപത്തുള്ള ലോട്ടറിക്കട, ചായക്കട, മൊബൈൽ കട, അക്ഷയ സെന്റർ എന്നിവിടങ്ങളിലെ ഫാനുകൾ, ലൈറ്റുകൾ എന്നിവ നശിച്ചു. തൊട്ടടുത്തുള്ള വീടുകളിലും നാശനഷ്ടങ്ങളുണ്ടായി.