tur
പൊതു ശ്മശാനം പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധിച്ചു അരൂർ പഞ്ചായത്താഫീസിലേക്ക് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ശവമഞ്ച മാർച്ച് ദിലീപ്കണ്ണാടൻ ഉദ്ഘാടനം ചെയ്യുന്നു

അരൂർ: അരൂർ പഞ്ചായത്തിലെ പൊതുശ്‌മശാനം അടിയന്തരമായി പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് അരുർ സൗത്ത് -നോർത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അരൂർ പഞ്ചായത്തോഫീസിലേക്ക് ശവമഞ്ചവും വഹിച്ചു പ്രതിഷേധ മാർച്ച് നടത്തി. ക്ഷേത്രം കവല ചുറ്റി പഞ്ചായത്താഫീസിനു മുന്നിൽ അവസാനിച്ച മാർച്ചിനു ശേഷം പ്രതീകാത്മക ശവമഞ്ചത്തിൽ പ്രവർത്തകർ തീ കൊളുത്തി . കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. എം എൻ.സിമിൽ അദ്ധ്യക്ഷനായി. എം.എസ്. നിധീഷ് ബാബു, പി.ജെ.ഷിനു , പി.എ. അൻസാർ, നിസാർ, സി.കെ. പുഷ്പൻ ,എസ്. എം അൻസാരി, വി.കെ. മനോഹരൻ, പി.പി.മോഹനൻ, വി.സി. കുഞ്ഞുമോൻ, എം.വി. സാബു , മജീദ് , ശ്യാം , എലിസബത്ത്സേവ്യർ,അജയൻ ചാണിയിൽ, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.