ഹരിപ്പാട്: ഹരിപ്പാട് ഉപജില്ല കായിക മേള നവംബർ 10,12,13 തീയതികളിൽ മണ്ണാറശാല യു.പി സ്കൂൾ ഗ്രൗണ്ട്, കരുവാറ്റ എൻ.എസ്.എസ് ഗേൾസ് എച്ച്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെ 6 കാറ്റഗറികളിലായി നടക്കുന്ന കായിക മേളയിൽ രണ്ടായിരത്തോളം താരങ്ങൾ പങ്കെടുക്കും. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ഗീത പതാക ഉയർത്തും. ഹരിപ്പാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുക്മിണി രാജു സമ്മാന വിതരണം നടത്തും.