 
മാവേലിക്കര: ടി.കെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂണിയനിൽ വൈദിക യോഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. എസ്.എൻ.ഡി.പി വൈദിക യോഗം കൗൺസിലർ സുജിത്ത് തന്ത്രി പ്രവർത്തനോദ്ഘാടനം ചെയ്തു. ശാസ്ത്രീയ അടിത്തറൽ വൈദിക കർമ്മങ്ങൾ പഠിപ്പിക്കുവാനും ആചാരാനുഷ്ഠാനങ്ങൾ ഏകീകരിക്കുവാനും സമൂഹത്തിലെ അനാചാരങ്ങളും അന്ധവിശ്വാസവും ഇല്ലാതാക്കുവാനുമായാണ് എസ്.എൻ.ഡി.പി വൈദിക യോഗം രൂപീകരിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു കൽപ്പിച്ച സ്വാതിക പൂജകളും കർമ്മങ്ങളുമാണ് ഇതിന് വഴികാട്ടിയായതെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജിത്ത് തന്ത്രി പറഞ്ഞു. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷനായി. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. വൈദിക യോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് ചെങ്ങന്നൂർ യൂണിയൻ വൈദികയോഗം കൺവീനർ ജയദേവൻ ശാന്തി, കുട്ടനാട് 'സൗത്ത് യൂണിയൻ വൈദിക യോഗം സെക്രട്ടറി സനൽ ശാന്തി എന്നിവർ വിശദികരിച്ചു. ചെങ്ങന്നൂർ യൂണിയൻ വൈദിക യോഗം വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി, ജി.സുഗതൻ, സത്യബാബു, കൃഷ്ണൻകുട്ടി, പി.സുദേവൻ, ഭാനുകുട്ടൻ, മോഹനൻ, ആർ.രവികുമാർ, കെ.ഗോപാലൻ, ശിവരാമൻ, ശശിധരൻ, ആനന്ദകുമാർ എന്നിവർ സംസാരിച്ചു. വൈദിക യോഗം ഭാരവാഹികളായി സുരേഷ് പള്ളിക്കൽ (ചെയർമാൻ),കെ. രാമനാഥൻ(കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.