അമ്പലപ്പുഴ: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് നാലാം വാർഡിൽ കാരിക്കൽ പാലത്തിന് താഴെ കൂടി പോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്. സമീപത്തു താമസിക്കുന്ന കൃഷ്ണാലയത്തിൽ പൊന്നമ്മയുടെ വീടിനു ചുറ്റം ഈ വെള്ളം ഒഴുകി എത്തി കെട്ടിക്കിടക്കുകയാണ്. ഇവരുടെ കൃഷിയും വെള്ളക്കെട്ടിൽ നശിച്ചു.സമീപത്തെ പാടശേഖരത്തിലും വെള്ളം ഒഴുകി എത്തി കൊയ്തുമെഷിൻ ഇറക്കുവാനാവാത്ത തരത്തിൽ വെള്ളക്കെട്ടിലായി. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അറ്റകുറ്റപണി നടത്തി പൈപ്പിന്റെ ചോർച്ച പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.