ചേർത്തല:ചൈനയിലേക്കുള്ള സമുദ്റോത്പ്പന്ന കയറ്റുമതിയിലുണ്ടായിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പീലിംഗ് ഓണേഴ്സ് സംഘടനയായ മറൈൻ പ്രൊഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.വിലകുറക്കുന്നതും വിവിധ തരത്തിലുള്ള പരിശോധനകളും മൂലം നിരന്തരം ചൈനയിൽ നിന്ന് ഉത്പന്നങ്ങൾ തിരികെ അയക്കുകയാണെന്ന് യോഗം ആരോപിച്ചു.ഇതുമൂലം മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇത് കയറ്റുമതിയെ വലിയതോതിൽ ബാധിക്കുന്നുണ്ട്. പ്രസിഡന്റ് അഷറഫ് പുല്ലുവേലിൽ അദ്ധ്യക്ഷനായി.