
കുട്ടനാട് : എ സി കനാൽ തുറക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എ.സി കനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാറയ്ക്കൽ കലുങ്കിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം ചെയർമാൻ നൈനാൻ തോമസ് മുളപ്പോംമഠം ഉദ്ഘാടനം ചെയ്തു. എ.സി റോഡ് ഉയർത്തി നിർമ്മിക്കുന്നതിനാൽ ചെറിയ വെള്ളപ്പൊക്ക സമയത്ത് പോലും റോഡിന് തെക്കുവശത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു കൺവീനർ സൈബി അക്കര അദ്ധ്യക്ഷനായി. ജോസ് ടി.ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജോസി ഡൊമനിക് തേവേരിക്കളം ജെയിംസ് കൊച്ചുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. സിബിച്ചൻ മുളപ്പോൻമഠം സ്വാഗതവും കറിയാച്ചൻ നന്ദിയും പറഞ്ഞു