s
എ.ഐ.ടി.യു.സി

ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തോടനുബന്ധിച്ച സെമിനാറുകൾ ഇന്നാരംഭിക്കും.വൈകിട്ട് 3.30ന് കലവൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന സെമിനാർ എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി വഹീദാ നിസാം ഉദ്ഘാടനം ചെയ്യും. 21ന് പൂച്ചാക്കൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി കെ.രാജനും, 26 ന് മാവേലിക്കരയിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ മന്ത്രി മുല്ലക്കര രത്‌നാകരനും, 28ന് അമ്പലപ്പുഴയിൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി പി.പ്രസാദും,28ന് തണ്ണീർമുക്കത്ത് സംഘടിപ്പിക്കുന്ന സെമിനാർ മുൻ മന്ത്രി ജി സുധാകരനും ,29 ന് കായംകുളത്ത്‌സംഘടിപ്പിക്കുന്ന സെമിനാർ മുൻ മന്ത്രി കെ.പി.രാജേന്ദ്രനും,23 ന് എടത്വയിൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി ജി.ആർ.അനിലും,30ന് ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി ജെ.ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും. ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ വെച്ചാണ് ദേശീയ സമ്മേളനം.