
അമ്പലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി ലെവൽ ക്രോസിന് സമീപം കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. തകഴി പഞ്ചായത്ത് പതിമൂന്നാം വാർഡ് പടഹാരം പാണ്ടിപ്പള്ളി വീട്ടിൽ ഉണ്ണിയാണ് (60) മരിച്ചത്. ബുധനാഴ്ച രാത്രി 12 ഓടെ ആയിരുന്നു അപകടം. പടഹാരത്ത് നിന്നു തകഴിയിലേക്ക് പോകുകയായിരുന്ന ഉണ്ണിയുടെ സൈക്കിളിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുധ. മക്കൾ: ഗീതു, സേതുലക്ഷ്മി.