 
അമ്പലപ്പുഴ: സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി 9 വേദികളിൽ മത്സരങ്ങൾ അരങ്ങേറും. 125 ഇനങ്ങളിൽ 3000 ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. നാളെ സമാപിക്കും. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ.എ. നൗഷാദ് അദ്ധ്യക്ഷനായി. ബാലതാരം കെ. മാഹീൻ മുഖ്യാതിഥിയായി. ഫാ.ഡോ. കുര്യൻ ചാലങ്ങാടി, ആശ യതീഷ്, സെൻ കല്ലുപുര, സൂസൻ തോമസ്, കെ.ആർ. പ്രവീൺ സെൻ, വി. വിമൽ കുമാർ, പി.ചന്ദ്രൻ, സിസ്റ്റർ സ്റ്റെഫി, ഡയാന, സംജയ് വടക്കേടം എന്നിവർ സംസാരിച്ചു. ബെൻസൺ വർഗീസ് സ്വാഗതം പറഞ്ഞു.