 
അമ്പലപ്പുഴ: അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആലപ്പുഴ ഉപജില്ലാ കായിക മേളക്ക് പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ തുടക്കമായി. ഉപജില്ലയിലെ 43 സ്കൂളുകളിൽ നിന്ന് 1588 വിദ്യാർത്ഥികൾ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗ ങ്ങളിൽ 47 ഇനങ്ങളിൽ മാറ്റുരക്കും. എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, എം. ആർ. എസ് പ്രിൻസിപ്പാൾ ആർ. രഞ്ജിത്ത്, എച്ച് .എം ഹൈമ, അഹമ്മദ് കബീർ, സുഹൈൽ, പി .കെ. ഉമാനാഥൻ എന്നിവർ സംസാരിച്ചു. എ. ഇ .ഒ ശോഭന സ്വാഗതം പറഞ്ഞു. ദേശീയ ഗയിംസിൽ സ്വർണ്ണം നേടിയ വേഗതാരം ആഷ്ലിൻ അലക്സാണ്ടർ, സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ യേശുദാസ് എന്നിവരെ അനുമോദിച്ചു.