ആലപ്പുഴ: ഇരവുകാട് സ്‌നേഹദീപം വയോജന ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. നാളെരാവിലെ 9 മുതൽ നൈമിഷാരണ്യം പാലിയേറ്റീവ് കെയർ, സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി, ശ്രീരുദ്ര ആയുർവേദ ആശുപത്രി, കൊച്ചി ഐ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ, നേത്ര പരിശോധനയും ആവശ്യമായി വരുന്നവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും. ആയുർവേദ മെഡിക്കൽ ക്യാമ്പിൽ ഡോ.വിഷ്ണു നമ്പൂതിരി അടക്കമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിക്കും. ക്യാമ്പ് ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും. സ്‌നേഹദീപം ചെയർമാൻ ടി.ആർ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഡോ.വിഷ്ണു നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. നൈമിഷാരണ്യം സെക്രട്ടറി രങ്കനാഥ്.എസ് അണ്ണാവി,സ്‌നേഹദീപം ജനറൽ സെക്രട്ടറി ടി.പി അനിൽ ജോസഫ്, ജി.വിഷ്ണു എന്നിവർ സംസാരിക്കും. ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ന് വൈകിട്ട് 5 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 9446877681.