upajilla-kayikamela
ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കായികമേള പരുമല ദേവസ്വം ബോർഡ് പാമ്പാകോളേജ് മൈതാനിയിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു .

മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കായികമേളക്ക് പരുമല ദേവസ്വം ബോർഡ് പാമ്പാകോളേജ് മൈതാനിയിൽ തുടക്കമായി. ഇന്നലെ രാവിലെ പതാക ഉയർത്തൽ നടന്നു.തുടർന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി.വർഗീസ് കായികമേള ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വത്സല ബാലകൃഷ്ണൻ, സലിം പടിപ്പുരയ്ക്കൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽ എസ്.അമ്പിളി, ഡി.ബി പമ്പാ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി പരമേശ്വർ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ജോൺ ജേക്കബ്, ഡി.ജയറാം എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻപിള്ള സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എസ്.വിജയകുമാർ നന്ദിയും പറഞ്ഞു. കായിക മേള നാളെ സമാപിക്കും.